Video | ഹെല്‍മറ്റില്ലാതെ യാത്ര; സുഹൃത്തിനെ പിഴയടപ്പിച്ച് MVI, പിന്നാലെ മൃദംഗം വായന

ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാതെ വന്ന യുവാവിനെ പിഴയടപ്പിച്ച ശേഷം മൃദംഗം വായിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് ആന്‍ഡ്രൂസ്. കലാകാരനായ സുഹൃത്തിനെയാണ് കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ നിന്നും അജിത് ആന്‍ഡ്രൂസ് പിടികൂടിയത്. ഇരുവരും ഒരുമിച്ച് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൃദംഗവാദകന്‍ കൂടിയാണ് അജിത് ആന്‍ഡ്രൂസ്. പിഴയടപ്പിച്ച ശേഷം ചുറ്റുമുണ്ടായിരുന്നവരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സുഹൃത്തിന്റെ പാട്ടിനൊപ്പം അജിത് ആന്‍ഡ്രൂസ് മൃദംഗം വായിക്കുകയായിരുന്നു.

inshort-A motor vehicle inspector fined a friend, a fellow artist, for riding without a helmet.  The inspector is also a talented mridangam player.

Content Highlights: Helmetless Rider Fined by Motor Vehicle Inspector