കനത്തമഴയില്‍ മുങ്ങി ബെംഗളൂരു; അപ്പാര്‍ട്ട്‌മെന്റുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു

Photo: AP
Photo: AP

ബെംഗളൂരുവില്‍ കനത്തമഴയില്‍ ജനജീവിതം താറുമാറായി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് നഗരത്തില്‍ മഴ ശക്തമായത്. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. നഗരത്തിലെ വിവിധ റോഡുകളില്‍ വലിയ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. യെലഹങ്കയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയവരെ ചൊവ്വാഴ്ച ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ബോട്ടുകളില്‍ പുറത്തെത്തിച്ചു. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 

കനത്തമഴയെ തുടര്‍ന്ന് ബുധനാഴ്ച ബെംഗളൂരുവിലെ അംഗണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രീ-യൂണിവേഴ്‌സിറ്റി അടക്കമുള്ള കോളേജുകള്‍ക്കും ഐ.ടി.ഐ, പോളിടെക്‌നിക്കുകള്‍ക്കും എന്‍ജിനീയറിങ് കോളേജുകള്‍ക്കും അവധിയില്ല. 


 

Content Highlights: heavy rain in bengaluru,many areas are flooded