ഭീഷണികൾക്കു നടുവിലെ ഹാഥ്‌റാസ് ജീവിതം | Video
ഉന്നാവിലെ ബലാത്സംഗ കേസുകൾക്കുശേഷം യു.പിയിലെ യോഗി ഭരണകാലത്ത് മനസാക്ഷിയെ ഞെട്ടിച്ചതാണ് ഹാഥ്റാസ് പീഡനം. ഡൽഹയിൽനിന്ന് 205 കിലോമീറ്റർ സഞ്ചരിച്ചാൽ ഹാഥ്റാസിലെ ഭൂൽഗഡി ഗ്രാമത്തിലെത്താം. അറുത്തെടുക്കാൻ ശ്രമിച്ച നാവുകൊണ്ടു തന്നെ തനിക്കെതിരായ നീതിനിഷേധത്തിനെതിരെ പൊരുതിയ ഇരയുടെ നാട്. പൊതു ഇടങ്ങളിൽ ഒറ്റപ്പെടുന്ന ഇവരുടെ ജീവിതത്തിന് ഒന്നര വർഷത്തിനിപ്പുറവും കാര്യമായ മാറ്റങ്ങളില്ല. കൂടുതൽ ഒതുക്കപ്പെട്ടു. ഇന്നും ഭീഷണികൾക്ക് നടുവിലാണ് പെൺകുട്ടിയുടെ കുടുംബം.
ജാതിയാണ് അവളുടെ ദുർവിധിക്ക് വഴിവെച്ച ഒരേയൊരു കാരണം. സർവാണി സദ്യയുടെയും തൊട്ടുകൂടായ്മയുടെയും മൂർത്തരൂപങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവിടെ പതിവ് കാഴ്ച്ച. ഉന്നതജാതിക്കാരുടെ തിട്ടൂരങ്ങളിൽ പാർശ്വവത്കരിക്കപ്പെട്ട ദളിത് ജീവിതങ്ങൾ...