40 വർഷത്തെ കൂട്ടായ്മ; ഓട്ടോ സ്റ്റാൻഡ് ഹരിതാഭമാക്കുന്ന ഡ്രെെവർമാർ

കൊടുംവേനലിലും കരുമാല്ലൂര്‍ തട്ടാംപടി കവലയിലെ ഓട്ടോ സ്റ്റാൻഡിലെത്തിയാല്‍ നല്ല കുളിര്‍മയായിരിക്കും. ഓട്ടോ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ മരത്തണലില്‍ ആരും അല്‍പ്പനേരം നിന്നുപോകും. അത്രയ്ക്ക് ഹരിതാഭമാണ് ഈ ഓട്ടോ സ്റ്റാൻഡ്.

40 വര്‍ഷംമുമ്പാണ് തട്ടാംപടി കവലയില്‍ സെയ്ന്റ് ലിറ്റില്‍ ട്രീസാസ് സ്‌കൂളിനുമുമ്പിലായി ഈ ഓട്ടോസ്റ്റാന്റ് തുടങ്ങിയത്. ഒരു തണല്‍മരം തന്നെയായിരുന്നു ഇവിടെത്തന്നെ സ്റ്റാന്റ് സ്ഥാപിക്കാനുള്ള കാരണം. ഓട്ടോറിക്ഷകളുടെ എണ്ണംകൂടിയതോടെ ഒരു മരത്തിന്റെ തണല്‍ പോരാതെയായി. അങ്ങനെ റോഡരികിലായി ഓട്ടോതൊഴിലാളികള്‍ ചേര്‍ന്ന് മരങ്ങൾ നട്ടുതുടങ്ങി. ഓട്ടോ സ്റ്റാൻഡ് ഹരിതാഭമാക്കി.

റോഡിലൂടെ കടന്നുപോകുന്ന മറ്റുവാഹനങ്ങള്‍ക്ക് തടസ്സമില്ലാതിരിക്കണം. അതുകൊണ്ട് വലുതായി പന്തലിച്ചുവളരുന്ന മരങ്ങളല്ല നട്ടിരിക്കുന്നത്. റോഡിലേക്ക് കൂടുതല്‍ ചാഞ്ഞുചെന്നാല്‍ കൊമ്പുകള്‍ ഓട്ടോക്കാര്‍തന്നെ വെട്ടിക്കളയുംചെയ്യും. 

Content Highlights: greener commute how an auto stand in karumalloor became an oasis of shade