ഇ.പിയെ മാറ്റിയത് ബിജെപി ബന്ധം കാരണമല്ല, മുകേഷിന്റെ കാര്യം പാര്‍ട്ടി പറയും- മന്ത്രി ജി.ആര് അനില്‍

ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നില്‍ ബിജെപി ബന്ധമല്ലെന്ന് മന്ത്രി ജി.ആര് അനില്‍. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണിതെന്നും മന്ത്രി അറിയിച്ചു. മുകേഷിന്റെ രാജിയെ സംബന്ധിച്ച് പരസ്യപ്രസ്താവന പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല. ബിനോയ് വിശ്വം പറഞ്ഞതെന്താണെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രി എന്ന നിലയിലോ ജി.ആര് അനില്‍ എന്ന വ്യക്തി എന്ന നിലയിലോ ഇപ്പോള്‍ പരസ്യപ്രതികരണം നടത്തുന്നില്ലെന്നും മന്ത്രി അറിയിച്ചു
Content Highlights: GR Anil, CPM, LDF Convener, EP Jayarajan, ldf, bjp, jayarajan