ഒരു ട്വിങ്കിള്‍ എടുക്കാനുണ്ടോ? പണംവാരാന്‍ പരക്കംപാച്ചില്‍; വൈറലായി GPay ലഡു | VIDEO
നിനക്ക് ലഡു കിട്ടിയോ?
നിന്റേല്‍ എക്‌സ്ട്രാ ഒരു ലഡു എടുക്കാനുണ്ടോ?
നിനക്ക് ഏത് ലഡുവാ വേണ്ടത്?
ഓഫീസുകളിലാകട്ടെ കൂട്ടുകാര്‍ക്കിടയിലാകട്ടെ, സോഷ്യല്‍ മീഡിയ ചാറ്റ് ബോക്‌സുകളിലാകട്ടെ ഇപ്പറഞ്ഞ ലഡു ചോദ്യങ്ങളെ എല്ലാടത്തും കേള്‍ക്കാനുള്ളു. സംഭവം എന്താണെന്ന് അറിയാത്തവരുണ്ടെങ്കില്‍ കേട്ടോ, ഈ സ്‌പെഷ്യല്‍ ലഡു, ഒരു ദീപാവലി ക്യാംമ്പെയ്‌നാണ്. ദീപാവലി ഒന്ന് കളറാക്കാന്‍ ഗൂഗിള്‍ പേ ഇറക്കിയ രസകരമായ ഒരു പ്രൊമോഷണല്‍ ഗെയിം. മൊത്തം ആറ് ലഡ്ഡു ഒപ്പിച്ചാല്‍ 51 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പൈസ ചുമ്മാ കിട്ടിത്തുടങ്ങിയതോടെ ലഡ്ഡുക്കളി കേറിയങ്ങ് വൈറലായി.
കളര്‍, ഡിസ്‌കോ, ട്വിങ്കില്‍, ട്രെന്‍ഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡ്ഡുവിന്റെ പേര്. ഈ ലഡു കിട്ടാന്‍ ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ എങ്കിലും ട്രാന്‍സാക്ഷന്‍ നടത്തണം. എപ്പോഴും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണേല്‍ ആള്‍റെഡി ചില ലഡുകള്‍ നിങ്ങളുടെ അക്കൗണ്ടില്‍ വന്ന് കിടപ്പുണ്ടാകും. ഗുഗിള്‍ പേ ഓപ്പണ്‍ ചെയ്ത് നോക്കിയാല്‍ എത്ര ലഡു കൈയിലുണ്ടെന്നറിയാം. മിക്കവര്‍ക്കും ഒന്നോ രണ്ടോ ലഡ്ഡു കൂടി ഒപ്പിച്ചാല്‍ ക്യാഷ് ബാക്ക് ഉറപ്പാണെന്നതാണ് ലഡ്ഡുക്കളിയെ കൂടുതല്‍ ആകര്‍ഷകമാക്കിയത്. ഇതോടെ വേണ്ട ലഡ്ഡുവാങ്ങിക്കൂട്ടാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും.
കൈയില്‍ ഒരേ ലഡ്ഡു ഒന്നില്‍ക്കൂടതലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കാം. കുറവുള്ള ലഡ്ഡു ആവരോട് തിരിച്ച് ആവശ്യപ്പെടുകയും ചെയ്യാം. ഇങ്ങനെ ഒരു പരസ്പര സഹകരണത്തോടെ നീങ്ങിയാല്‍ ആറു ലഡ്ഡു ഒപ്പിച്ച് വേഗത്തില്‍ പൈസ പോക്കറ്റില്ലാക്കാം. 1001 രൂപ വരെ കിട്ടുമെന്നൊക്കെ ഗൂഗിള്‍ പേ പറയുന്നുണ്ടെങ്കിലും മിക്കവര്‍ക്കും 50 രൂപയൊക്കെയാണ് കിട്ടിയിട്ടുള്ളത്. ഒക്ടോബര്‍ 21 മുതലാണ് ഗൂഗിള്‍ പേ ഈ ലഡ്ഡുക്കളിക്ക് തുടക്കമിട്ടത്. നവംബര്‍ ഏഴ് വരെ ലഡ്ഡു ഒപ്പിച്ച് പണമടിക്കാന്‍ സമയമുണ്ട്.
Inshort | The Laddu Game on Google Pay is a rewards-based feature where users collect virtual "laddus" by completing tasks like making payments, referring friends, or exploring the app. Each laddu contributes to unlocking exciting prizes, cashback, and discounts, making everyday transactions more engaging and rewarding.