ഗോവയെ ഗോള്‍ഡന്‍ ഗോവയാക്കുമെന്ന് ബിജെപി; പൊന്‍മുട്ടയിടുന്ന താറാവിന്റെ കഥ മറന്നിട്ടില്ലെന്ന് പ്രിയങ്ക

ഗോവന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ പ്രിയങ്കാ ഗാന്ധി എത്തി. മജോര്‍ദാ, നുവെം എന്നീ മണ്ഡലങ്ങളിലാണ് പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനായി എത്തിയത്. രണ്ടിടത്തും നടത്തിയ പൊതുയോഗങ്ങളിലും പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഗോവയെ ഗോള്‍ഡന്‍ ഗോവയാക്കും എന്ന് ബി.ജെ.പി. പറയുമ്പോള്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്ന കഥയാണ് ഓര്‍മ്മ വരുന്നത് എന്ന് പ്രിയങ്ക പറഞ്ഞു. ഗോവ പൊന്മുട്ടയിടുന്ന താറാവാണ് എന്നും അതിനെ അത്യാഗ്രഹത്താല്‍ കൊല്ലാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Content Highlights: