'സ്വാതന്ത്ര്യം ഉണ്ട്, നിയമപരിധികളോടെ'; മാതൃഭൂമിയുടെ സംവാദസദസ്സിൽ‌ ആവേശത്തോടെ പുതുതലമുറ

സ്വാതന്ത്ര്യം എവിടെ വരെ. അതിൻ്റെ പരിധി നിശ്ചയിച്ചിട്ടുണ്ടോ. മറ്റൊരു വ്യക്തിക്കും സമൂഹത്തിനും ദോഷമില്ലാത്തവിധം ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം അനുഭവിക്കാമെന്ന് വിദ്യാർഥികൾ. നൂറ്റാണ്ട് പിന്നിട്ട മാതൃഭൂമി അതിൻ്റെ ആപ്തവാക്യങ്ങളായ സത്യം സമത്വം സ്വാതന്ത്ര്യം എന്നീ ആശയങ്ങളിൽ ഊന്നി നടത്തിയ സംവാദം പുതുതലമുറയുടെ വാക്കുകളാൽ ആവേശം നിറച്ചു.

സി.എം.എസ്. കോളേജ് ഗ്രേറ്റ് ഹാളിൽ നടത്തിയ സംവാദം പ്രിൻസിപ്പൽ ഡോ. അഞ്ജു സൂസൻ ജോർജ് ഉദ്ഘാടനംചെയ്തു. ഭരണഘടന നമുക്ക് ഉറപ്പുതരുന്ന സ്വാതന്ത്ര്യം അനുഭവിക്കുന്നതിനൊപ്പം ഉത്തരവാദിത്വങ്ങളും നാം പാലിക്കേണ്ടതുണ്ടെന്ന് പ്രിൻസിപ്പൽ ഓർമ്മിപ്പിച്ചു. മാതൃഭൂമി ബ്യൂറോ ചീഫ് എസ്.ഡി.സതീശൻ നായർ മോഡറേറ്ററായി. 

Content Highlights: Debate conducted by mathrubhumi on Truth equality freedom