വാഗ്ദാനം ചെയ്ത ജോലി ലഭിക്കണം; കായിക താരങ്ങള്‍ സമരത്തില്‍
ജോലി നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കായികതാരങ്ങളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം. രാജ്യത്തിന് വേണ്ടി വിവിധ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളാണ് സമരപ്പന്തലിലുള്ളത്. ജോലി നല്‍കിയെന്ന് പറയുന്നവരുടെ പട്ടികയില്‍ തന്നെ നിയമനശുപാര്‍ശ ലഭിക്കാത്തവരുണ്ടെന്നും സര്‍ക്കാര്‍ പറയുന്ന കണക്ക് ശരിയല്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
249 തസ്തികകളിലേക്ക് 195 പേര്‍ക്കാണ് നിയമനം നല്‍കിയതെന്നും ബാക്കി തസ്തികളിലേക്ക് നിയമനം നടത്താനുള്ള ഒരു നടപടിയും കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും സമരം ചെയ്യുന്ന കായികതാരങ്ങള്‍ പറയുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ നിയമനം ലംഘിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു. യൗവനം മുഴുവന്‍ നാടിന് അഭിമാനമാകാന്‍ വേണ്ടി കായികമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് ഈ ദുര്‍ഗതി.
Content Highlights: