ഫുഡ്‌ വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ച നിലയിൽ

സാമൂഹികമാധ്യമങ്ങളിൽ വൈറലായ 'ഈറ്റ് കൊച്ചി ഈറ്റ്' എന്ന ഫുഡ് വ്ലോ​ഗിം​ഗ് കൂട്ടായ്മയിലെ പ്രമുഖ വ്ലോ​ഗർ രാഹുൽ എൻ. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് 'ഈറ്റ് കൊച്ചി ഈറ്റ്'. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Vlogger Rahul N Kutty found dead