Video | വ്യത്യസ്തതകളെ പിന്തുടരുന്ന കലാകാരി, അര്‍തയുടെ ചിത്രം വര തീ കൊണ്ട്

.
.

കൊച്ചി: വരയില്‍ വ്യത്യസ്തമായ വഴിയിലാണ് അര്‍ത റയ്തുമ. ചിത്രങ്ങള്‍ വരയ്ക്കുന്നത് തീ കൊണ്ടാണ്. ലാത്വിയ ആര്‍ട് അക്കാദമിയില്‍ ഗസ്റ്റ് ലക്ചററായ അര്‍ത യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പടെ പലയിടത്തും ഫയര്‍ ആര്‍ട് വര്‍ക് ഷോപ്പുകളും കലാപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. ഇത്തവണത്തെ ഇന്ത്യന്‍ യാത്രയിലും ഉണ്ട് ശിൽപശാല. കൊച്ചി മുളന്തുരുത്തി 'ആല'യിലാണ് ശില്‍പശാല. പ്ലൈവുഡില്‍ തീയും കരിയും കൊണ്ടാണ് രൂപങ്ങള്‍ മെനയുന്നത്. ചിത്രരചനയ്ക്ക് ജൈവചേരുവകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ലാത്വിയ ആര്‍ട് അക്കാദമിയില്‍ കലയില്‍ ഉപരിപഠനം കഴിഞ്ഞിറങ്ങിയ അര്‍ത വ്യത്യസ്തതകളെ പിന്തുടരുന്ന കലാകാരിയാണ്.

Content Highlights: fire drawing artist