'അടിക്ക് ദേവൂ...'; വുഷു കോര്‍ട്ടിന് പുറത്ത് കൂട്ടുകാരിക്ക്‌ ആവേശം പകര്‍ന്ന് സുഹൃത്തുക്കള്‍

.
.

സംസ്ഥാന കായികമേളയിൽ ആവേശമായി മത്സരാർത്ഥികളും സുഹൃത്തുക്കളും. വുഷു കോർട്ടിന് പുറത്തുനിന്ന്  മത്സരാർത്ഥിയെ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കൾ കാണികളുടെയും ശ്രദ്ധ ആകർഷിച്ചു. വുഷു മത്സരത്തിന് ദേവനന്ദ ഇറങ്ങിയപ്പോൾ കൂട്ടികാരിക്ക് ആവേശം പകർന്ന്  മീനാക്ഷിയും ഫാത്തിമയും ലക്ഷ്മിയും കോർട്ടിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. തൃശ്ശൂർ അന്തിക്കാട് ഒരുമിച്ച് പരിശീലിക്കുന്നവരാണ് ഇവർ. മത്സരം അവസാനിക്കും വരെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിന്തുണയുമായി മൂവർ സംഘം കോർട്ടിന് സമീപമുണ്ടായിരുന്നു.

Content Highlights: Excited trio outside supports friend for wushu competition