ഷിയാസിന് ജാമ്യം കിട്ടിയതിന് പിന്നാലെ വീണ്ടും അറസ്റ്റിന് നീക്കം; കോതമംഗലം കോടതിയില്‍ നാടകീയ രംഗങ്ങള്‍

.
.

കൊച്ചി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമം​ഗലം ടൗണിൽ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ പുതിയ കേസിൽ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം. പോലീസ് വാഹനം അതിക്രമിച്ചെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോൾ  ഷിയാസ് കോടതിക്കുള്ളിലേക്ക് ഓടി കയറി. ഇതിനിടെ ഷിയാസിനെ വിളിച്ചിറക്കിയ മാത്യു കുഴൽനാടൻ പോലീസിനോട് പരസ്യമായി വാക്കേറ്റം നടത്തുകയും ചെയ്തു. 

നിലവിൽ ജാമ്യം ലഭിച്ച ഉത്തരവില്‍ ഷിയാസ് ഒപ്പിടാത്തതിനാൽ നാലുമണിവരെ കോടതിയില്‍ തുടരാനാണ് തീരുമാനം. എന്നാൽ, ഇതിനുശേഷം പുറത്തിറങ്ങിയാൽ അറസ്റ്റുചെയ്യാനാണ് പോലീസിന്റെ നീക്കം. വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടനും ജാമ്യം ലഭിച്ചിരുന്നു. 

Content Highlights: ernakulum dcc president mohammed shiyas arrest attempt