കണ്ടനാട്ട് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; തലനാരിഴയ്ക്ക് അപകടം ഒഴിവായി

കണ്ടനാട് ജി.ബി. സ്‌കൂളിലെ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ | ഫോട്ടോ: ജെയ്വിൻ ടി സേവ്യർ
കണ്ടനാട് ജി.ബി. സ്‌കൂളിലെ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ | ഫോട്ടോ: ജെയ്വിൻ ടി സേവ്യർ

എറണാകുളം: ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കണ്ടനാട് ജി.ബി. സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്ന് വീണത്. തകര്‍ന്നു വീണ കെട്ടിടത്തില്‍ അംഗന്‍വാടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അംഗന്‍വാടി ക്ലാസ് മുറിയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന മുറിയും ചേര്‍ന്നതായിരുന്നു തകര്‍ന്ന കെട്ടിടം.

രാവിലെ 9.30 കൂടെയാണ് അപകടം. കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു. രണ്ട് കുട്ടികള്‍ എത്തിയിരുന്നുവെങ്കിലും അവര്‍ മുറ്റത്ത് കളിക്കുകയായിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്.  വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷം നടത്താനിരുന്നത്. ഈ ക്ലാസുമുറിയില്‍ വെച്ചാണ് ആഘോഷം നടത്താനിരുന്നത്. 

കെട്ടിടത്തില്‍ അംഗന്‍വാടി ആയയുണ്ടായിരുന്നു. മുറി വൃത്തിയാക്കി പുറത്തേക്കിറങ്ങിയ സമയത്ത് അപകടമുണ്ടായതിനാല്‍  വലിയ അപകടം ഒഴിവായി.  ഇലക്ഷന്‍ പോളിങ് ബൂത്തായി മറ്റും ഉപയോഗിക്കുന്ന മുറിയാണിത്. 100 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തില്‍ പല തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറയുന്നു.

inshort-A school building in Udayamperoor, Ernakulam, collapsed.  

Content Highlights: School Building Collapse in Udayamperoor, Ernakulam