EMCC ഉടമ ഷിജു എം.വര്‍ഗീസിന്റെ ആസ്തി 10000 രൂപയെന്ന് സത്യവാങ്മൂലം

5000 കോടി രൂപയുടെ ആഴക്കടല്‍ മല്‍സ്യബന്ധനക്കരാറുമായി എത്തിയ EMCC കമ്പനി ഉടമയുടെ ആസ്തി 10,000 രൂപ മാത്രമെന്ന് സത്യവാങ്മൂലം. കുണ്ടറയില്‍ മത്സരിക്കുന്ന ഷിജു എം വര്‍ഗീസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ വസ്തുവകകളില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഷിജു എം വര്‍ഗീസ് വിദേശ സ്വത്ത് വിവരം മറച്ചുവെച്ചെന്നാണ് സംശയം.

Content Highlights: