എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം സംഭരണ കേന്ദ്രത്തില്‍ ചോര്‍ച്ച, ആശങ്ക

.
.

എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം സംഭരണ കേന്ദ്രത്തില്‍ നിന്ന് ഇന്ധനം ചോര്‍ന്നു. തോട് ഉള്‍പ്പെടെയുള്ള സമീപത്തെ ജലാശയങ്ങളിലേക്ക് ഇന്ധനം പടര്‍ന്നിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കും ഇന്ധന ചോര്‍ച്ച തുടരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആളുകള്‍ ഇന്ധനം കുപ്പികളിലും മറ്റുമാക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്ത് വലിയ ആശങ്കയുമുണ്ടായി. സംഭവത്തില്‍ എച്ച്.പി.സി.എല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി പറഞ്ഞു. പ്ലാന്റില്‍ വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. 

Content Highlights: elathur hpcl plant diesel leakage video