മെട്രോ സ്റ്റേഷനിൽ മദ്യപിച്ച് ബഹളംവെച്ചു, പോലീസുകാർക്ക് നേരെ അധിക്ഷേപം; യുവാവ് അറസ്റ്റിൽ

ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ മദ്യപിച്ച് ബഹളംവെച്ച യുവാവ് അറസ്റ്റിൽ. പനങ്ങാട് സ്വദേശി അഭിജിത് അഭിയാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടാണ് പാലാരിവട്ടം ഭാ​ഗത്ത് നിന്നും മദ്യപിച്ചശേഷം ഇയാൾ ഇടപ്പള്ളി മെട്രോ സ്റ്റേഷനിലേക്കെത്തിയത്. മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കുനേരെയും ഇയാൾ അധിക്ഷേപം നടത്തി. ഡ്യൂട്ടിയിലുള്ളവർ തന്നെയാണ് യുവാവിന്റെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ ഭാരതീയ ന്യായസംഹിത 118 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു. 

Inshort: A drunken man caused a disturbance at Edappally Metro Station, misbehaved with police, was arrested under IPC 118A, and later granted bail.

Content Highlights: A drunken youth was arrested at Edappally Metro Station for creating a ruckus