കുട്ടികള്‍ക്കരികെ രാജവെമ്പാല, നിലവിളി; രക്ഷകനായി പിറ്റ്ബുള്‍, പാഞ്ഞെത്തി കടിച്ചുകീറി | VIDEO

ലഖ്നൗ: കുട്ടികളെ രാജവെമ്പാലയുടെ ആക്രമണത്തില്‍നിന്ന് രക്ഷിച്ച് വളര്‍ത്തുനായ. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട ജെന്നി എന്ന നായയാണ് പാമ്പിനെ വകവരുത്തിയത്. വീടിന് പുറത്തെ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അടുത്തേക്കാണ് പാമ്പ് ഇഴഞ്ഞുവന്നത്. കുട്ടികള്‍ നിലവിളിച്ചതോടെ, സമീപത്ത് കെട്ടിയിട്ടിരുന്ന ജെന്നി തുടല്‍ പൊട്ടിച്ച് ഓടിയെത്തി പാമ്പിനെ കടിച്ചുകുടയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ശിവ്ഗണേശ് കോളനിയിലെ പഞ്ചാബ് സിങ് എന്നയാളുടെ വളര്‍ത്തുനായ അദ്ദേഹത്തിന്റെ വീട്ടിലെ വീട്ടുജോലിക്കാരിയുടെ മക്കളെയാണ് പാമ്പില്‍നിന്ന് രക്ഷപ്പെടുത്തിയത്.