സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് വേണോ? 'ആത്മ' ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ സംസാരിക്കുന്നു

സീരിയലുകൾ സെൻസർ ചെയ്യാനുള്ള തീരുമാനം ചർച്ച ചെയ്യപ്പെടുകയാണ്. ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് 'ആത്മ' ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ. സർക്കാർ അത്തരത്തിലൊരു തീരുമാനമെടുത്താൽ തീർച്ചയായും സ്വാ​ഗതം ചെയ്യും. പക്ഷേ ഒരു സിനിമ സെൻസർ ചെയ്യുന്നതുപോലെയല്ല സീരിയലിന്റെ കാര്യമെന്ന് അദ്ദേഹം പറയുന്നു.

ഒരുദിവസം മുപ്പതു മിനിറ്റുള്ള മുപ്പതു സീരിയൽ നടക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ സീരിയലുകളെല്ലാം സെൻസർ ചെയ്യാൻ സർക്കാർ തീരുമാനിച്ചാൽ ദിവസം പതിനഞ്ചു മിനിറ്റോളം നീക്കിവെക്കേണ്ടിവരും. അതിനുള്ള പ്രായോ​ഗിക ബുദ്ധിമുട്ട് നിലനിൽക്കുന്നുണ്ട്. സർക്കാരിന് തീർച്ചയായും പ്രൊഡ്യൂസർക്കും ചാനലിനും ഇതുസംബന്ധിച്ച് മാർ​ഗനിർദേശങ്ങൾ കൊടുക്കാമെന്നത് സ്വാ​ഗതാർഹമാണെന്നും അദ്ദേഹം പറയുന്നു. 

Content Highlights: