'മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നവർ'; ഹരിതകർമ്മ സേനാ അംഗങ്ങൾക്കൊപ്പം ദിവ്യ എസ്. അയ്യർ
വനിതാദിനത്തിൽ ഹരിതകർമ്മ സേനാ അംഗങ്ങളെ കാണാനെത്തി ദിവ്യ എസ്. അയ്യർ. കേരളത്തിൽ മാതൃകാപരമായ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നവരാണ് ഹരിതകർമ്മസേന. പതിനായിരകണക്കിന് സ്ത്രീകൾ ദിവസേന നമ്മുടെ വീടുകളും കവലകളും കയറിയിറങ്ങുന്നത് നമ്മുടെ വീടിനെ വൃത്തിയോടും ശുചിത്വത്തോടും കൂടി പരിപാലിക്കാൻ സാധിക്കണമെന്ന കൂട്ടായ ലക്ഷ്യത്തെ മുൻനിർത്തിയാണ്. സ്വയം മുന്നേറാൻ സാധിക്കുമെന്നതിനൊപ്പം ഒപ്പമുള്ളവരെയും കൂടെകൂട്ടണമെന്ന് ചിന്തിക്കുന്നവരാണ് സ്ത്രീകളെന്നാണ് നമ്മൾ കുടുംബങ്ങളിൽ കണ്ടിട്ടുള്ളതും പഠിച്ചിട്ടുള്ളതും. അത് യാഥാർഥ്യമാക്കുന്ന സഹോദരിമാരാണ് ഇവരെന്നും ദിവ്യ പറഞ്ഞു.