സംവിധായകൻ ശ്രീകുമാർ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ
സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ.ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് ഒരു കോടിരൂപ തട്ടിയെന്നാണ് കേസ്. ഇന്നലെ രാത്രി പാലക്കാടുള്ള വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് സിനിമ നിര്‍മിക്കാനെന്ന പേരില്‍ ഒരു കോടി രൂപ കൈപ്പറ്റുകയും പിന്നീട് ഒഴിഞ്ഞുമാറി നടക്കുകയുമായിരുന്നു. നേരിട്ട് പ്രശ്‌നം തീര്‍പ്പാക്കാനുള്ള ശ്രമം ഫലം കാണാതായതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പോലീസില്‍ പരാതി നല്‍കിയത്. അതിനിടെ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു.
Content Highlights: