പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം പൂജ്യം; ലോകത്തിന് മാതൃകയായി ധാരാവി

കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ വീണ്ടും മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നലെ പൂജ്യമായി.

ഏപ്രില്‍ ഒന്നാം തിയ്യതിയാണ് രാജ്യത്തിന് തന്നെ ആശങ്കയായി ധാരാവിയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള മാസങ്ങളില്‍ പ്രതിദിനം 137 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക അകലം പോലും പ്രായോഗികമല്ലാത്ത ചേരിയില്‍ 2.5 ച.കി.മി ഉള്ളില്‍ ഒമ്പത് ലക്ഷം പേരാണ് താമസിക്കുന്നത്. 

ധാരാവി കേന്ദ്രീകരിച്ച് മുംബൈ കോര്‍പറേഷനും സര്‍ക്കാരും നടത്തിയ ഇടപെടലാണ് രോഗവ്യാപനം പിടിച്ച് നിര്‍ത്താന്‍ ഇടയാക്കിയത്. ഓരോ വീടുകളിലും കയറി ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തിയും ക്ലിനിക്കുകള്‍ ധാരാളമായി സ്ഥാപിച്ച് രോഗികളെ അവിടേക്ക് മാറ്റി പാര്‍പ്പിച്ചുമാണ് പ്രതിരോധം ഊട്ടിയുറപ്പിച്ചത്്. 

ചേരിയിലെ 80% പേരിലും കോവിഡ് വന്നുപോയതിന്റെ സൂചനയായി ആന്റിബോഡി കണ്ടെത്തിയിരുന്നു. നിലവില്‍ 12 രോഗികള്‍ മാത്രമാണ് ധാരാവിയില്‍ ചികിത്സയില്‍ ഉള്ളത്

Content Highlights: