ദേവനന്ദയുടെ മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ തെളിവുകള്‍ തേടി പോലീസ്
കൊല്ലം: ദേവനന്ദയുടെ മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ തേടാന്‍ പോലീസ് തീരുമാനം. പോസ്റ്റുമാര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്തര്‍ ഇളവൂരിലെ വീട്ടിലെത്തി തെളിവെടുക്കും. ദേവനന്ദയുടെ വീടുമുതല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം വരെയുള്ള ദൂരം പോലീസ് അളന്ന് തിട്ടപ്പെടുത്തി.