'തല ഗ്യാസ് കുറ്റിയാക്കരുത്, ചീത്ത കൂട്ട് കൂടരുത്'; ബഷീറിന്റെ കത്ത് വായിച്ച് സന്തോഷ് ജോർജ് കുളങ്ങര
1986 മെയ് മാസം ലേബർ ഇന്ത്യ മാസികയ്ക്ക് വേണ്ടി മുഹമ്മദ് ബഷീർ എഴുതിയ കത്ത് കുട്ടികൾക്ക് വായിപ്പിച്ചുകേൾപ്പിച്ച് സന്തോഷ് ജോർജ് കുളങ്ങര. ബഷിർ അനുസ്മരണ പരിപാടിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷിറിന്റെ കൃതികൾ ഇന്നത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഒരു സംവിധാനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടാവണമെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
'പ്രിയപ്പെട്ട കുട്ടികളേ, നിങ്ങൾ പോക്കിരികളും പോക്കിരിച്ചികളുമാവരുത്. ആയാൽ നല്ല വീക്ക് കിട്ടും. അതുകൊണ്ട് മര്യാദക്കാരായി ജീവിക്കുക. ഇപ്പോൾ പഠിക്കുകയാണല്ലോ, ശരിക്ക് പഠിച്ച് പരീക്ഷകൾ പാസായി ജീവിതവിജയം കൈവരിക്കാൻ ശ്രമിക്കണം. നിങ്ങളുടെയൊക്കെ പ്രായക്കാരായ ഒരുപാട് ലക്ഷം കുട്ടികൾ വിദ്യാഭ്യസത്തിന് സൗകര്യമില്ലാതെ ജീവിക്കുന്നുണ്ട്. അതൊക്കെ നിങ്ങൾ ഓർക്കണം. ചീത്ത കൂട്ട് കൂടരുത്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം സൂക്ഷിക്കണം. സ്വന്തമായി ചിന്തിക്കാനും പഠിക്കാനും പറ്റണം. തല ഗ്യാസ് കുറ്റിയാക്കരുത്. നിങ്ങൾക്കെല്ലാം ദീർഘായുസ്സ് നേരുന്നു. സുഖവും വിനയവും. മംഗളം' - എന്നായിരുന്നു ബഷീറിന്റെ കത്തിൽ പറയുന്നത്.
Content Highlights: Commemoration on death anniversary of Vaikom Muhammad Basheer