ടൗട്ടി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു

ടൗട്ടി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ് മരിച്ചത്. ഇന്നാണ് ജോമിഷിന്റെ മരണവിവരം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 

അപകടത്തില്‍ മരിച്ച 37 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാണാതായ 36 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ പെട്ട 92 പേരെ ഇതിനോടകം രക്ഷിച്ചു. ബാര്‍ജില്‍ നിന്ന് 188 പേരെ രക്ഷപ്പെടുത്തിയിരുന്നു.

Content Highlights: