പിണറായിൽ നിന്ന് തിരുവനന്തപുരത്തേക്ക് 2 ദിവസം; സൈക്കിൾ യാത്രയിൽ അത്ഭുതം തീർത്ത് കെ.വി രതീശൻ

മുട്ടുവേദന മാറാന്‍ സൈക്കിള്‍ ചവിട്ടി തുടങ്ങിയതാണ് കെ.വി രതീശന്‍. സ്വന്തം നാടായ പിണറായിയില്‍ നിന്ന് തിരുവനന്തപുരം വരെ സൈക്കിളില്‍ പോയി വരാന്‍ രതീശനിപ്പോള്‍ രണ്ടു ദിവസം മതി. തലശേരി വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ രതീശന്‍ അവധിയെടുത്താണ് സൈക്കിള്‍ യാത്ര നടത്തുന്നത്.

സൈക്കിൾ ഒരു ജനകിയ വാഹനമാണ്. സൈക്കിൾ യാത്രയിൽ കൂടുതൽ ആളുകളെ പരിചയപ്പെടാൻ കഴിയുമെന്നും രതീശൻ പറഞ്ഞു.  ഒരു ദിവസം ഏറ്റവും കൂടുതൽ സഞ്ചരിച്ചത് 250 കിലോമീറ്ററാണ്. 

സൈക്കിൾ യാത്ര ഏതൊരു സാധാരണക്കാരനും നടത്താൻ കഴിയുമെന്നും യാത്രയിൽ വെള്ളവും ഭക്ഷണവും മുടങ്ങാതെ കഴിക്കണമെന്നും രതീശൻ പറഞ്ഞു. 

Content Highlights: