10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ്; ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. 

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും അപേക്ഷ പരിഗണിക്കുക. 

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്തു എന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Content Highlights: