പുള്ളിമാനിനെ കെട്ടിയിട്ട് വീഡിയോ ഷൂട്ട് ചെയ്തു; 'വൈറലായ' മരംവെട്ടുകാർക്കെതിരെ കേസ്

തൃശൂർ പാലപ്പിള്ളിയിൽ പുള്ളിമാനിനെ കൈകാലുകൾ കെട്ടിയിട്ട് മൊബൈലിൽ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ വനം വകുപ്പ് കേസെടുത്തു. തിരുവനന്തപുരം സ്വദേശികളായ വിനോദ്, ഷിബു, സന്തോഷ്കുമാർ, ഹരി എന്നിവരുടെ പേരിലാണ് വനംവകുപ്പ് കേസെടുത്തത്. കരാർ അടിസ്ഥാനത്തിൽ മരം മുറിക്കുന്നവരാണ് പ്രതികൾ. ഓ​ഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Content Highlights: cruelty towards deer, case filed