അതിരപ്പിള്ളി പദ്ധതിക്ക് എന്‍.ഓ.സി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എതിരെ സിപിഐ

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് എന്‍.ഓ.സി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എതിരെ സിപിഐ രംഗത്ത്. എല്‍ഡിഎഫ് വേണ്ടെന്നു തീരുമാനിച്ച പദ്ധതിക്ക് ആണ് എന്‍.ഒ.സി നല്‍കിയത്. തീരുമാനം ഇടതുപക്ഷത്തിന്റെ നയത്തിനെതിരെ ആണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

എൻ.ഓ.സിയിക്ക് നൽകിയ നടപടിക്കെതിരെ ശക്തമായ പ്രതികരണമാണ്  സി പി ഐ നേതാവ് ബിനോയ് വിശ്വം നൽകിയത്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുവാൻ അനുവദിക്കുകയിലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡണ്ട് സജിലാൽ അറിയിച്ചു. മണിനേയും മനുഷ്യനെയും മാനിക്കുന്ന വികസനത്തിനകത്തു അതിരപ്പിള്ളി പെടുകയില്ല എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. 
 മുൻ കേന്ദ്രമത്രി ജയറാം രമേശും അതിരപ്പിള്ളി പദ്ധതിക്കെതിരെ ട്വീറ്റ് ചെയ്തു.     

Content Highlights: