ഇറ്റാലിയന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ വര്‍ക്കല വിനോദസഞ്ചാര മേഖല കനത്ത ജാഗ്രതയിൽ


തിരുവനന്തപുരം: ഇറ്റാലിയന്‍ പൗരന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ വര്‍ക്കല വിനോദ സഞ്ചാര മേഖല അതീവ ജാഗ്രതയില്‍. ഇയാള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലെ ജീവനക്കാര്‍ ഉള്‍പ്പടെ ഒന്‍പത് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊറോണ ഭീതിയ്ക്ക് പിന്നാലെ വര്‍ക്കല വിനോദ സഞ്ചാര മേഖല തകര്‍ച്ച നേരിട്ടു തുടങ്ങി. കൊറോണ ഭീതി പടർന്നതോടെ വർക്കലയിലെ കച്ചവട സ്ഥാപനങ്ങളിൽ തിരക്കൊഴിഞ്ഞ അവസ്ഥയാണ്.  

Content Highlights: