ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് ആശ്വാസം; പോലീസിന്റെ ഹർജി കോടതി തള്ളി

ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് ആശ്വാസം. ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി.  തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കഴിഞ്ഞ ദിവസം ഇരുഭാ​ഗത്തിന്റേയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. 

Content Highlights: