കോടികള്‍ മുടക്കിയ രാജ്യത്തെ ആദ്യ സോളാര്‍ മിനിയേച്ചര്‍ ട്രെയിന്‍ കട്ടപ്പുറത്ത്; ഓടിയത് രണ്ടാഴ്ചമാത്രം
ഒന്‍പത് കോടിയോളം മുടക്കി നിര്‍മ്മിച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടന മാമാങ്കം നടത്തിയ കുള്ളന്‍ ട്രെയിന്‍ കട്ടപ്പുറത്ത്. സോളാറില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായ തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചര്‍ ട്രെയിനാണ് പണിമുടക്കിയത്. ഡിസംബര്‍ രണ്ടിന് ഓടിത്തുടങ്ങിയ ട്രെയിന്‍ കഷ്ടിച്ച് രണ്ടാഴ്ചക്കാലമാണ് ഓടിയത്. കഴിഞ്ഞ ഒരാഴ്ചയായി ട്രെയിന്‍ കട്ടപ്പുറത്താണ്
ബെയറിങ് ജാം ആകുന്നതാണ് കാരണം എന്നാണ് അധികൃതരുടെ വിശദീകരണം. ബംഗളൂരുവില്‍ നിന്ന് ടെക്‌നീഷ്യന്‍ എത്തിയാലേ എന്‍ജിന്‍ നന്നാക്കാന്‍ കഴിയുകയുള്ളൂ. ടെക്‌നീഷ്യന്‍ ഇതുവരെ എത്തിയില്ല. മിനിയേച്ചര്‍ ട്രെയിനില്‍ കയറുക എന്ന ഉദ്ദേശത്തോടെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും നൂറ് കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇവിടെ എത്തുമ്പോഴാണ് ട്രെയിന്‍ പണിമുടക്കിലാണെന്ന കാര്യം അറിയുന്നത്
കോടികള്‍ മുടക്കിയ പദ്ധതിയില്‍ സ്ഥിരമായി മെക്കാനിക്ക് ഇല്ല. ട്രെയിന്‍ തകരാറിലായത് നടത്തിപ്പുകാരായ ടൂര്‍ ഫെഡിനും തിരിച്ചടിയായിരിക്കുകയാണ്. കോവിഡ് കാലത്തും നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്.
Content Highlights: