500 രൂപയ്ക്ക് പാചകവാതകം, നാല് ലക്ഷം പേര്‍ക്ക് തൊഴില്‍; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക

500 രൂപയില്‍ താഴെ വിലയ്ക്ക് എല്‍.പി.ജി. സിലിണ്ടര്‍ നല്‍കുമെന്ന വാഗ്ദാനവുമായി ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രകടനപത്രിക പറയുന്നു. വെര്‍ച്വല്‍ റാലിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്.

ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ ഇനിയെങ്കിലും കണ്ണ് തുറന്ന് നിങ്ങള്‍ ആരെയാണ് സീറ്റില്‍ ഇരുത്തിയിരിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Content Highlights: