സ്റ്റിക്കറിൽ പ്രിയങ്കയും രാഹുലും; ദുരിതബാധിതര്ക്കെന്ന പേരില് ഭക്ഷ്യകിറ്റുകള്, പിടിച്ചെടുത്തു
തോൽപ്പെട്ടിയിലെ മില്ലിൽ നിന്നും ഭക്ഷ്യ കിറ്റുകൾ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. തിരുനെല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റ വീടിനോട് ചേർന്ന മില്ലിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനെന്നാണ് കിറ്റുകളിൽ പതിപ്പിച്ച സ്റ്റിക്കറുകളിലുള്ളത്. പ്രിയങ്കാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങളും കിറ്റിൽ പതിപ്പിച്ചിട്ടുണ്ട്.
കോളനിയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കിറ്റുകളാണ് ഇവയെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് എത്തിച്ച കിറ്റാണിതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.