ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി വര്‍ഗീയത പറഞ്ഞ് വോട്ടുപിടിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി വര്‍ഗീയത പറഞ്ഞ് വോട്ടുപിടിച്ചെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയ സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

എസ്ഡിപിഐയുടെ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാർഥിയുമായ എംഎം താഹിറാണ് സന്ദീപ് വാചസ്പതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കയർ ഫാക്റ്ററിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിൻമേലാണ് കേസ്.

Content Highlights: