'പരിപാടിക്ക് പോയതുപോലും ഓർമയില്ല'; പരിക്കേറ്റതിനെ കുറിച്ച് മുഖ്യമന്ത്രിയോട് ഉമ തോമസ്

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ 31-ന് കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. പരിപാടിയ്ക്ക് പങ്കെടുത്തതുപോലും തനിയ്ക്ക് ഓര്‍മയില്ലെന്നും ഡോക്ടര്‍ വീഡിയോ കാണിച്ചുതന്നപ്പോള്‍ ഭയം തോന്നിയെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കവേ ഉമ തോമസ് പറഞ്ഞു. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.