ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു; ജെ.എന്‍.യു സമരം മുന്നോട്ട് കൊണ്ടു പോകണമെന്ന് പിണറായി
ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ സമരം മുന്നോട്ട് കൊണ്ടു പോകാന്‍ ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ സമരം മാതൃകാപരമാണെന്നും ജെ.എന്‍.യു പ്രക്ഷോഭം തുടരുമെന്നും ഐഷി ഘോഷ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
