അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമാകാനൊരുങ്ങി ചോറ്റാനിക്കര

അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമാകാനൊരുങ്ങി ചോറ്റാനിക്കര. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വാമിജി ഗ്രൂപ്പ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്ഷേത്രനഗരിയായി ചോറ്റാനിക്കരയെ മാറ്റുമെന്ന് പറഞ്ഞാണ് സ്വാമിജി ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. 250 കോടി മുടക്കിയുള്ള ക്ഷേത്രനവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ 500 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, നവരാത്രി മണ്ഡപം, ഷോപ്പിങ് കോംപ്ലക്‌സ് തുടങ്ങിയവയാണ് പ്രധാന നിര്‍മാണ ഉദ്ദേശത്തിലുള്ളതെന്ന് കൊച്ചിയിലെത്തിയ സ്വാമിജി ഗ്രൂപ്പ് മേധാവി ഗണശ്രാവണ്‍ പറഞ്ഞു.

കൊച്ചിയിലെ പ്രമുഖനിര്‍മാതാക്കള്‍ കേരള വാസ്തുകലയില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് ദേവസ്വം മരാമത്ത് വിഭാഗം മേല്‍നോട്ടം വഹിക്കും.

Content Highlights: