DNA പരിശോധന; കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു, ചെയ്യുന്നത് മര്യാദകേടെന്ന്‌ അനുപമ

അനധികൃത ദത്ത് കേസില്‍ ഡിഎന്‍എ പരിശോധനക്കായി കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു. രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം ശിശുഭവനിലത്തിയാണ് കുഞ്ഞിന്റെ സാമ്പിള്‍ എടുത്തത്.

എന്നാല്‍ ഡി.എന്‍.എ പരിശോധന സംബന്ധിച്ച ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അനുപമ വ്യക്തമാക്കി. കുഞ്ഞിന്റെയും തന്റെയും ഡി.എന്‍.എ സാമ്പിള്‍ ഒരുമിച്ചെടുക്കാത്തതിനാല്‍ സാമ്പിള്‍ എടുക്കുന്നത് സ്വന്തം കുഞ്ഞിന്റെ തന്നെയാണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും ഇത് മര്യാദ കേടാണെന്നും അനുപമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു

Content Highlights: