പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ തെളിവെടുപ്പ് തുടങ്ങി

പോപ്പുലര്‍  ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ തെളിവെടുപ്പ് തുടങ്ങി. വകയാറിലെ ഓഫീസ് ആസ്ഥാനത്ത് പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നേരത്തെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. 

2500 കോടിരൂപയുടെ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. ഒന്നരമാസം മുന്‍പാണ് കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും പിന്നീട് സിബിഐ ഏറ്റെടുത്ത് എഫ്.ഐ.ആര്‍ ഇടുകയും ചെയ്തത്

Content Highlights: