വളയ്ക്കുന്നതിനിടെ സ്‌കൂട്ടറിൽ തട്ടി, നിയന്ത്രണംവിട്ട കാർ കടയ്ക്ക് മുന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞു
മലപ്പുറം വളാഞ്ചേരി വലിയകുന്നില്‍ സ്‌കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ കടയ്ക്ക് മുന്നിലേക്ക് പാഞ്ഞുകയറി മറിഞ്ഞു. അപകടത്തില്‍ വാഹനമോടിച്ച സ്ത്രീക്ക് പരിക്കേറ്റു. കാല്‍നട യാത്രക്കാരായ രണ്ട് പേര്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നു.
ബൈപ്പാസ് റോഡില്‍നിന്ന് കാര്‍ മറ്റൊരു റോഡിലേക്ക് വളയ്ക്കുന്നതിനിടെയാണ് അപകടം. ഒരു സ്‌കൂട്ടറിലിടിച്ച കാര്‍ നിയന്ത്രണംവിട്ട് തൊട്ടടുത്ത കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഈ സമയത്ത് റോഡിലുണ്ടായിരുന്ന കാല്‍നടയാത്രക്കാര്‍ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.