കൃഷിയിടത്തിലിറങ്ങുന്ന ജീവികളെ കൊല്ലാനുള്ള അവകാശം കര്‍ഷകന് നല്‍കണം - താമരശേരി രൂപതാ ബിഷപ്പ്

താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍| Photo: Mathrubhumi
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍| Photo: Mathrubhumi

വന്യമൃഗ ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശവുമായി താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനപ്രതിനിധികള്‍ രാജിവെയ്ക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അവര്‍ക്ക് ജോലിയും അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞ ബിഷപ്പ് കൃഷിയിടത്തിലിറങ്ങുന്ന ജീവികളെ കൊല്ലാനുള്ള അവകാശം കര്‍ഷകന് നല്‍കണമെന്നും നിയമം തമിഴ്‌നാടിന് മാറ്റാമെങ്കില്‍ എന്തുകൊണ്ട് കേരളത്തിനത് സാധിക്കുന്നില്ലെന്നും ആരാഞ്ഞു. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ രൂക്ഷ വിമര്‍ശം 

Content Highlights: thamarassery Bishop, Mar Remigiose Maria Paul Inchananiyil, wild animal attack