'റമ്മി കളിച്ച് കിട്ടിയ പണമാണ് അക്കൗണ്ടിലുള്ളത്, ട്രഷറിയിലെ പണമല്ല'; അറസ്റ്റിലായ ബിജുലാല്‍
വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആര്‍. ബിജുലാല്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ പിന്നീട് വഞ്ചിയൂര്‍ സ്റ്റേഷനില്‍ എത്തിച്ച് കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.
താന്‍ ട്രഷറിയില്‍നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാല്‍ പറഞ്ഞു.