ചാക്കോച്ചന്‍ സീനിലുണ്ടെന്ന് അറിയില്ലായിരുന്നു, 'ദേവദൂതര്‍' പാടിയ ബിജു നാരായണന്‍
ആ പാട്ട് പാടുമ്പോള്‍ സീനില്‍ ചാക്കോച്ചന്‍ ഉണ്ടാവുമെന്ന കാര്യം അറിയില്ലായിരുന്നു എന്ന് 'ന്നാ പോയി കേസു കൊട്' എന്ന ചിത്രത്തില്‍ പഴയ ഹിറ്റ് ഗാനമായ ദേവദൂതര്‍ പാടി.. എന്ന പാട്ട് ആലപിച്ച ബിജു നാരായണന്‍. ചിത്രത്തിന്റെ പരസ്യത്തിലെ കുഴിയുണ്ടാക്കിയ പ്രശ്‌നം സിനിമ കാണുന്നതോടെ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.