ലാല്‍ രാജി വെച്ചത് ഉചിതമായ തീരുമാനം, തെറ്റ് ചെയ്യാത്തവരും സംശയത്തിന്റെ നിഴലിലാണ്- ഭാഗ്യലക്ഷ്മി
മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. അമ്മ സംഘടനയിലുള്ള സ്ത്രീകളൊന്നും പ്രതികരിക്കുന്നത് കാണാറില്ല. പ്രതികരിക്കാനുള്ള ധൈര്യവും ശക്തിയും ഇല്ലാത്തതാണോ കാരണമെന്ന് അറിയില്ല. സമൂഹത്തിന് മുന്നിൽ തെറ്റ് ചെയ്യാത്തവരും സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്. പലരും നാണക്കേട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെ എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ പരിഹാരം കാണാൻ കഴിയുള്ളൂ. ഇനിയൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ 50 ശതമാനം പുരുഷന്മാരും 50 ശതമാനം സ്ത്രീകളും അതിൽ ഉൾപ്പെടണമെന്ന് സ്ത്രീകൾ നിർബന്ധമായും ആവശ്യപ്പെടണം, ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlights: bhagyalakshmi, hema committee report