'നാന്‍ വരുന്നില്ല അമ്മ പൊക്കോ..' മുത്തപ്പന്റെ മടിയിലിരുന്ന് തീര്‍ത്ഥം കുടിച്ചുല്ലസിച്ച് കുരുന്ന്
സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ് മറ്റൊരു മുത്തപ്പന്‍ വെള്ളാട്ടം. മുത്തപ്പന്റെ മടിയിലിരുന്ന് തീര്‍ത്ഥം കുടിച്ച് ഉല്ലസിക്കുകയാണ് എട്ട് മാസം പ്രായമുള്ള നമസ്‌വി. അമ്മ അനുശ്രീ കൈകാണിച്ചിട്ടും പോകാന്‍ കൂട്ടാക്കുന്നില്ല കുഞ്ഞ്. മടിയിലിരുത്തി ലാളിച്ച് തീര്‍ത്ഥം നല്‍കിയാണ് മുത്തപ്പന്‍ നമസ്‌വിയെ അനുഗ്രഹിച്ചത്
കഴിഞ്ഞ മെയ് മാസത്തില്‍ കണ്ണൂര്‍ ചാലാട് സുനില്‍കുമാറിന്റെ വീട്ടില്‍ നടത്തിയ വെള്ളാട്ടത്തിനിടെ അതുല്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥി പകര്‍ത്തിയതാണ് വീഡിയോ. എട്ട് മാസം പ്രായമുള്ള നമസ്‌വി ആദ്യമായിട്ടാണ് മുത്തപ്പന്റെ അനുഗ്രഹം തേടിയെത്തുന്നത്. മുത്തപ്പനെ ആദ്യമായി കാണുന്ന മകളുടെ ആ നിമിഷം ഓര്‍മ്മയ്ക്കായി എടുത്ത് വെച്ചതായിരുന്നു അനുശ്രീ. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അനുശ്രീ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി.