ഈ മതിലുകളില്‍ വരച്ചോട്ടേ ; വീടുകളിലെത്തി ജോണ്‍ മുറെ ചോദിക്കുന്നു
'ഞാനി മതിലിലൊന്ന് വരച്ചോട്ടെ.' കാലം മുഖത്തും മുടിയിലും നര വരച്ചൊരു വിദേശി ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വീടുകളുടെ വാതിലുകളില്‍മുട്ടി ചോദിച്ചു.വെളുത്ത ഷര്‍ട്ടിലൊക്കെ കറുത്ത പെയിന്റ് ആയിട്ടുണ്ട്. ചിലര്‍ മടിയോടെ വേണ്ടെന്നു പറഞ്ഞു. മറ്റുചിലര്‍ സന്തോഷത്തോടെ 'അതിനെന്താ വരച്ചോളൂ.' എന്ന് പറഞ്ഞു.
പൊരിവെയിലില്‍ കറുത്തതൊപ്പിയിട്ട് അയാള്‍ അതിവേഗം വരച്ചുതുടങ്ങി. ചിറകടിച്ചുപറക്കുന്ന പക്ഷിരൂപങ്ങള്‍ മതിലുകളില്‍ തെളിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നീല ജേഴ്സിയും തൊപ്പിയുമണിഞ്ഞ വിചിത്രമായ പക്ഷിമുഖങ്ങളും അതിലുണ്ട്.