"ആ ഓഡിയോ ദിലീപിന് രക്ഷപ്പെടാൻ കിട്ടിയ കച്ചിത്തുരുമ്പ് മാത്രം, പൂർണരൂപം പുറത്തുവിടും"- ബാലചന്ദ്രകുമാർ

ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂർണരൂപം തന്റെ കയ്യിലുണ്ടെന്നും ഉടൻ പുറത്ത് വിടുമെന്നും ബാലചന്ദ്രകുമാർ. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും ബാലചന്ദ്രകുമാർ പരിഹസിച്ചു. തനിക്കെതിരായ പീഡന കേസിന് പിന്നിൽ ദിലീപാണെന്നും അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോസന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ദിലീപിനോട് ഇതിന് ശേഷം എനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോൾ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ ഇല്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Content Highlights: