പ്ലാസ്റ്ററിട്ടതാണെന്ന് മറന്നു; നഞ്ചിയമ്മയുടെ പാട്ടിന് കൈയടിച്ച് പ്രോത്സാഹനവുമായി അതുൽ കൃഷ്ണ

സ്കൂൾ വാർഷികോത്സവത്തിന് വിശിഷ്ടാതിഥിയായെത്തിയ നഞ്ചിയമ്മ പാടിയപ്പോൾ സദസിലിരുന്നവരെല്ലാം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. കൂട്ടത്തിൽ പ്ലാസ്റ്ററിട്ട കൈയുമായി അതുൽ കൃഷ്ണയും. പാട്ടിൻ്റെ ആവേശം കൂടിയപ്പോൾ വല്ലതു കൈ ഒടിഞ്ഞതാണെന്നൊക്കെ അതുൽ മറന്നുപോയി. പിന്നീട് കൈ കഴുത്തിൽ തൂക്കിയ തുണിയും അഴിച്ച് ഗംഭീര പ്രോത്സാഹനമായി. മാന്നനൂർ എ.യു.പി.സ്കൂൾ എഴുപത്തി അഞ്ചാമത് വാർഷികത്തിന് എത്തിയ നഞ്ചിയമ്മയുടെ പാട്ടിനൊപ്പം അതുലിന്റെ കൈയടിയും ഇപ്പോൾ ശ്രദ്ധനേടുകയാണ്. 

പത്ത് ദിവസം മുമ്പ് മുതിർന്നവർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് അതുൽ കൃഷ്ണക്ക് കൈയ്ക്ക് പരിക്കേറ്റത്. വിശ്രമിക്കാൻ പറഞ്ഞെങ്കിലും സ്കൂൾ വാർഷിക ദിനാഘോഷത്തിന് പങ്കെടുത്തു. വാണിയംകുളം കുണ്ടുകാട്ടിൽ സുമിത്ര അനിൽകുമാർ ദമ്പതികളുടെ മുത്തമകനാണ് അതുൽ കൃഷ്ണ. 

Content Highlights: Boy`s Inspiring Applause at School Annual Day for Nanjiyamma's song