ATM കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം; അലാറം കേട്ട കള്ളന്‍ പേടിച്ചോടി, ഒടുവില്‍ പിടിയില്‍ | VIDEO

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് എ.ടി.എം കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം. ചത്തിയാറ സ്വദേശി അഭിറാമാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. പ്രതി എടിഎം മെഷീന്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കറുത്ത ഹോണ്ട സ്‌കൂട്ടറില്‍ മുഖംമൂടി ധരിച്ചെത്തിയ അഭിറാം നേരെ എടിഎമ്മില്‍ കയറി പണം സൂക്ഷിച്ചിരുന്നു ഭാഗം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സുരക്ഷാ അലാറം മുഴങ്ങിയതോടെ പേടിച്ച പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.